പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് വനിത കേരള കോൺഗ്രസ് (എം) പിളർന്നു

വനിത കേരള കോൺഗ്രസ് പിളർന്നു. പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചാണ് വനിത കേരള കോൺഗ്രസ് (എം) പിളർന്നത്. അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ യോഗം ചേർന്ന് പി ജെ ജോസഫിന് പിന്തുണ അറിയിച്ചു.

സമവായ ചർച്ചകൾ നടന്നുെകാണ്ടിരിക്കെ സംസ്ഥാന കമ്മറ്റി എന്ന പേരിൽ യോഗം വിളിച്ച് ജോസ് കെ മാണിയെ ചെയർമാനായി പ്രഖ്യാപിച്ച  നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി. കോട്ടയത്ത് ചേർന്ന യോഗത്തിൽ ബഹുഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നില്ല. പാർട്ടിയെ പിളർത്താൻ നടത്തിയ നീക്കം കോൺഗ്രസ് പാർട്ടി (എം)ൽ വിശ്വാസം അർപ്പിച്ചവരെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം വിലയിരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top