സിപിഐഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും

സിപിഐഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും. ആന്തൂര്‍ നഗരസഭ വിവാദങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. ആത്മ പരിശോധന നടത്തി തിരുത്തിയില്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമെന്ന് ഇന്നലെ സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംസ്ഥാന സമിതി അവസാന ദിവസമായ ഇന്ന് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഇന്ന് സമിതി ചര്‍ച്ച ചെയ്യും. സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ പരാതിയില്‍ ട്വന്റി ഫോര്‍ പുറത്തു വിട്ട ഫോട്ടോ അടക്കമുള്ള തെളിവുകളും യോഗത്തില്‍ വിലയിരുത്തും.
ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കോടിയേരി സ്വീകരിച്ച നിലപാട് തനിക്ക് ഈ വിഷയവുമായി ബന്ധമില്ല എന്നാണ്, എന്നാല്‍ വിനോദിനി ബാലകൃഷ്ണന്‍ യുവതിയുമായി നേരില്‍ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടിയേരിയ്ക്കും ഈ വിഷയത്തില്‍ ബന്ധമുണ്ടായിരുന്നു എന്ന് സംബന്ധിച്ച വിഷയവും സമിതിയില്‍ ഉയരും.

തെരഞ്ഞെടുപ്പ് പരാജയവും ശബരിമല വിഷയവും സമിതി ഇന്ന് ചര്‍ച്ച ചെയ്യും.
കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളില്‍ നിന്നും ആന്തൂര്‍ നഗര സഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും  സമിതി ഇന്ന് ചര്‍ച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top