ഐലീഗ് കഴിഞ്ഞ് മാസങ്ങളായിട്ടും ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുക ലഭിക്കാതെ ചെന്നൈ സിറ്റി എഫ്‌സി

ഐലീഗ് കഴിഞ്ഞ് മാസങ്ങലായിട്ടും ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുക ലഭിക്കാതെ ചെന്നൈ സിറ്റി എഫ്‌സി. ഐലീഗ് ചാമ്പ്യന്മാർക്കുള്ള ഒരു കോടി രൂപയാണ് ഇതുവരെയായിട്ടും ചെന്നൈ സിറ്റി എഫ്സിക്ക് നൽകാൻ ഫുട്ബോൾ ഫെഡറേഷൻ തയ്യാറാവാതിരുന്നത്. തുക ലഭിക്കുന്നതിനായി പലതവണ എഐഎഫ്എഫിനു കത്തെഴുതിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല എന്ന് ടീം ഉടമ രോഹിത് ശർമ്മ പറയുന്നു.
സബ്സിഡി മുടങ്ങിയ ടീമുകൾക്കും പണം നൽകാൻ ഫുട്ബോൾ ഫെഡറേഷൻ തയ്യാറായിട്ടില്ല. പലവട്ടം പണത്തിനായി എഐഎഫ്എഫിനെ സമീപിച്ചുവെങ്കിലും ഇതുവരെ അതൊന്നും ലഭിച്ചിട്ടെന്ന് ക്ലബ് അധികൃതർ പറയുന്നു. ഗോകുലത്തിനു 25 ലക്ഷവും, മിനർവയ്ക്കു 15 ലക്ഷവും സബ്‌സിഡി കിട്ടാനുണ്ട്. അതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
റിയലൻസും എഐഎഫ്എഫും ചേർന്ന് ഐലീഗിനെ ഒതുക്കാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വാർത്ത പുറത്തു വരുന്നത്. സൂപ്പർ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ മാത്രമാണ് കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരയ മിനർവ എഫ്സിക്ക് സമ്മാനത്തുക നൽകാൻ എഐഎഫ്എഫ് തയ്യാറായത്.