Advertisement

യൂറോപ്യൻ രാജ്യങ്ങളിൽ റസിഡന്റ് വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ അനുവദിച്ച് ദുബായ്

June 24, 2019
0 minutes Read

യൂറോപ്യൻ രാജ്യങ്ങളിൽ റസിഡന്റ് വിസയുള്ള ഇന്ത്യക്കാരുടെ വിസ നടപടിക്രമങ്ങൾ ദുബായ് വിപുലപ്പെടുത്തി. കൂടുതൽ എളുപ്പത്തിൽ വിസാ നടപടികൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയാണ് അനുവദിക്കുന്നത്. ഇവിടങ്ങളിൽ 6 മാസം കാലാവധിയുള്ള താമസ വിസയുള്ളവർക്കാണ് ഓൺ അറൈവൽ ലഭിക്കുക. ആദ്യഘട്ടത്തിൽ 14 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുക. ഇതിനായി 100 ദിർഹം ഫീസും 20 ദിർഹം സേവന ഫീസും നൽകിയിരിക്കണം. അതേ സമയം തന്നെ ഓൺ അറൈവൽ വിസ കൂടുതൽ ദിവസത്തേക്ക് ദീർഘിപ്പിക്കാനും അവസരം ലഭിക്കും.

28 ദിവസത്തേക്ക് പുതുക്കുന്ന വിസക്ക് 250 ദിർഹമാണ് ഫീസ്. ഒപ്പം 20 ദിർഹം സർവ്വീസ് ചാർജും. കഴിഞ്ഞ വർഷം മുതലാണ് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിസയുള്ള ഇന്ത്യക്കാർക്ക് യു.എ.ഇയിൽ വിസ അനുവദിച്ചു തുടങ്ങിയത്.പുതിയ സംവിധാനം ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു . ഇവിടങ്ങളിൽ നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ വിസാ നടപടികൾ കൈകാര്യം ചെയ്യാൻ ദുബൈ രാജ്യാന്തര എയർപോർട്ടിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top