ബാക്ക് ഫ്‌ളിപ്പിനിടെ കഴുത്തൊടിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ബാക്ക് ഫ്‌ളിപ്പിനിടെ കഴുത്തൊടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇരുപതുകാരനായ കുമാരസ്വാമിയാണ് ബാക്ക് ഫ്‌ളിപ്പ് ചെയ്യുന്നതിനിടെ കഴുത്തൊടിഞ്ഞ് മരിച്ചത്.

ബംഗലൂരുവിലെ തുമകുരുവിലെ നഡുവനഹള്ളി സ്വദേശിയാണ് നർത്തകനായ കുമാരസ്വാമി. ജൂൺ 15 നാണ് കുമാരസ്വാമിക്ക് പ്രാക്ടീസിനെ അപകടം സംഭവിക്കുന്നത്. എട്ട് ദിവസം ആശുപത്രിയിൽ കിടന്ന കുമാരസ്വാമി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുമകുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രാമു മെലഡീസ് എന്ന ഓർക്കെസ്ട്ര സംഘത്തിലെ നർത്തകനാണ് കുമാരസ്വാമി.

സുഹൃത്തുക്കളാണ് ടിക്ക്‌ടോക്കിനായി കുമാരസ്വാമിയെ കൊണ്ട് ബാക്ക് ഫ്‌ളിപ്പ് ചെയ്യിച്ചത്. നൃത്തത്തിനിടെ കുമാരസ്വാമി ചെയ്യാറുള്ള ഒന്നാണ് ബാക്ക് ഫ്‌ളിപ്പ്. എന്നാൽ ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.

അപകടത്തിൽ കുമാരസ്വാമിയുടെ കഴുത്തില ഞരമ്പുകൾക്കും നാഡികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top