കട തുടങ്ങാനൊരുങ്ങിയ പ്രവാസി കുടുംബത്തെ നെട്ടോട്ടമോടിച്ച് പാലക്കാട് കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്

ഭിന്നശേഷിക്കാരായ മൂന്ന് മക്കളുടെ സംരക്ഷണത്തിനായി ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കട തുടങ്ങാനൊരുങ്ങിയ പ്രവാസി കുടുംബത്തെ നെട്ടോട്ടമോടിച്ച് പാലക്കാട് കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്.

കടമ്പഴിപ്പുഴം ഗ്രാമ പഞ്ചായത്തിലെ പുലാപ്പറ്റ ഉമ്മ നഴി സ്വദേശിയായ അബ്ദുള്‍ റസാഖും ഭാര്യയും തങ്ങളുടെ ഭിന്നശേഷിക്കാരായ മൂന്ന് മക്കളെ നല്ല നിലയില്‍ നോക്കാനായാണ് ഗള്‍ഫിലെ ജോലി രാജി വെച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.  ഉപജീവനത്തിനായി ഉമ്മനഴി സെന്ററില്‍ കടമുറികള്‍ അടങ്ങുന്ന കെട്ടിടവും പണിതു. 2015 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബില്‍ഡിങ്ങ് പെര്‍മിറ്റിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി.

എന്നാല്‍ കെട്ടിടം നില്‍ക്കുന്നതിന്റെ ഇടതു ഭാഗത്തുള്ള വഴിയില്‍ നിന്നും ഒരു മീറ്റര്‍ മാത്രമേ കെട്ടിടത്തിന് അകലമുള്ളൂ എന്ന കാരണത്താല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റ് അനുവദിച്ചില്ല. ബില്‍ഡിങ്ങ് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് വാദിക്കുന്ന പഞ്ചായത്ത് അധികാരികള്‍ പക്ഷെ. അത് പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുമില്ല.

അബ്ദുള്‍ റസാഖ് മുകളിലേക്ക് പരാതി നല്‍കിയതോടെ ചട്ടലംഘനവും കൂടി. 2017ല്‍ ലഭിച്ച കത്തില്‍ ഇടവഴിയിലെ ഒരു മീറ്റര്‍ വീതിയായിരുന്നു പ്രശ്‌നമെങ്കില്‍ 2018ല്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടില്‍ കിഴക്കു ഭാഗത്തെ മെയ്ന്‍ റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലം കെട്ടിട ത്തിനില്ലെന്നാണ് പുതിയ കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top