Advertisement

ആനന്ദ് പട് വർധന്റെ ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി

June 25, 2019
Google News 1 minute Read

ആനന്ദ് പട് വർധന്റെ ഡോക്യുമെന്ററി ‘വിവേക്’ രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വാർത്താ വിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. എന്നാൽ ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ പോലീസ് ഇടപെടണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. ആനന്ദ് പട്വർധനും ചലച്ചിത്ര അക്കാദമിയും സംയുകതമായിട്ടാണ് കോടതിയെ സമീപിച്ചത്. മേളയുടെ അവസാനദിവസമായ നാളെ ചിത്രം പ്രദർശിപ്പിക്കും.

നാല് മണിക്കൂർ ദൈർഘ്യമുള്ള ആനന്ദ് പട്‌വർധന്റെ വിവേക് എന്ന ഡോക്യുമെൻററി ഹിന്ദുത്വ തീവ്രവാദികൾ മതേതരത്വത്തിനും സ്വതന്ത്രചിന്തകർക്കും നേരെ നടത്തുന്ന ആക്രമണങ്ങളാണ് ചർച്ച ചെയ്യുന്നത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി വാർത്താ വിതരണ മന്ത്രാലയം ഡോക്യുമെന്ററിക്ക് സെൻസർ എക്‌സംപ്ഷൻ നൽകിയില്ല.

ഇതിനെതിരെയാണ് ആനന്ദ് പട്വർധനും ചലച്ചിത്ര അക്കാദമിയും സംയുകതമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകി. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ പോലീസ് ഇടപെടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും,വിലക്ക് അപ്രതീക്ഷിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും ആനന്ദ് പട്‌വർധൻ.

മേളയുടെ അവസാന ദിവസമായ നാളെ ചിത്രം പ്രദര്ശിപ്പിക്കാനാണ് അക്കാദമിയുടെ തീരുമാനം.

ലോകപ്രശസ്തമായ പലമേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ചലച്ചിത്രമേളയില് ‘വിവേക്’ പ്രദർശനത്തിനെത്തുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here