കാർഷിക വായ്പ്പയ്ക്കുള്ള മോറോട്ടോറിയം നീട്ടണമെന്ന് ആവശ്യം; പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ

കാർഷിക വായ്പ്പയ്ക്കുള്ള മോറോട്ടോറിയം നീട്ടുന്നതിന് കേന്ദ്ര സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാർലമെന്ററിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.കേന്ദ്രം നിസംഗത തുടരുകയാണെന്നും വിഷയത്തിൽ ഏകോപനമുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ആരോപിച്ചു. അതേസമയം ഇടത് എംപി എഎം ആരിഫ് പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നു.
സംസ്ഥാനത്തെ കർഷക ആത്മഹത്യയും മോറോട്ടോറിയം വിഷയവും ഇടുക്കി എം പി ഡീൻ കുര്യക്കോസ് കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.അതിനു പിന്നാലെ യു ഡി എഫ് എം പിമാർ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് മുമ്പാകെ നിവേദനവും നൽകി.ഇതിനും പിന്നിലെയാണ് കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടി കാട്ടി രാഹുൽ ഗാന്ധിയും ശശി തരൂരും പങ്കെടുത്തില്ല.
പ്രതിഷേധം ഏക പക്ഷീയമായി തീരുമാനിച്ചതാണെന്നും രാജ്യസഭയിലെ ഇടത് എംപിമാരെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം എംപി എഎം ആരിഫ് വിട്ടു നിന്നു. പാർലമെന്റിലെ പ്രതിഷേധം ഏക പക്ഷീയമാണെന്ന ആരിഫിന്റെ ആരോപണം യുഡിഎഫ് എംപിമാർ തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here