പ്രളയാനന്തര പുനർ നിർമാണത്തിനായുള്ള വിഭവ സമാഹരണത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിച്ചു : മുഖ്യമന്ത്രി

പ്രളയാനന്തര പുനർ നിർമാണത്തിനായുള്ള വിഭവ സമാഹരണത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. നവ കേരള നിർമാണം പരാജയമെന്നു പറയുന്നവർ പ്രത്യേക മാനസികാവസ്ഥയിലുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. നവകേരള നിർമാണം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്ത് സർക്കാർ കൈ കഴുകുന്നു എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
മഹാ പ്രളയം ഉണ്ടായി പത്ത് മാസം കഴിഞ്ഞിട്ടും ദുരിത ബാധിതർക്കു ആശ്വാസം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് ആരോപിച്ച് വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
സമയബന്ധിതമായി പുനർനിർമാണം പൂർത്തിയാക്കി വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള നിർമിതിയോട് പ്രതിപക്ഷം മുഖം തിരിച്ചു.
ലോകം മുഴുവൻ അഭിനന്ദിച്ചത് സർക്കാരിനേയല്ല, ജനങ്ങളേയാണെന്ന് രമേശ് ചെന്നിത്തല. ഭീക്ഷണിയുടെ സ്വരമുണ്ടായപ്പോഴാണ് സാലറി ചലഞ്ചിനെ എതിർത്തത്.
കെപിസിസി പ്രഖ്യാപിച്ചതിൽ 300 വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും ചെന്നിത്തല അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here