ഇന്നത്തെ പ്രധാന വാർത്തകൾ

കർഷക വായ്പകൾക്കുളള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം തീരുമാനിച്ചു. സർഫാസി നിയമത്തിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉപസമിതിയെ നിശ്ചയിക്കാനും യോഗത്തിൽ ധാരണയായി.
പ്രളയാനന്തര പുനർ നിർമാണത്തിനായുള്ള വിഭവ സമാഹരണത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിച്ചു : മുഖ്യമന്ത്രി
പ്രളയാനന്തര പുനർ നിർമാണത്തിനായുള്ള വിഭവ സമാഹരണത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. നവ കേരള നിർമാണം പരാജയമെന്നു പറയുന്നവർ പ്രത്യേക മാനസികാവസ്ഥയിലുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. നവകേരള നിർമാണം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്ത് സർക്കാർ കൈ കഴുകുന്നു എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
കോൺഗ്രസിനെ കടന്നാക്രമിച്ച് പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു കോൺഗ്രസുകാരനും അർഹിച്ച അംഗീകാരം കിട്ടിയില്ലെന്നും മൻമോഹൻ സിങ്ങിന്റെ പേരുപറയാൻ പോലും കോൺഗ്രസ് ഇപ്പോൾ താൽപ്പര്യപ്പെടുന്നില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാമെന്ന് ലളിതകലാ അക്കാദമി അറിയിച്ചതായി മന്ത്രി എ.കെ ബാലൻ
മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ആരോപണമുയർന്നതോടെ വിവാദത്തിലായ കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാമെന്ന് കേരള ലളിതകലാ അക്കാദമി. അവാർഡ് പുന:പരിശോധിക്കാമെന്നറിയിച്ച് ലളിതകലാ അക്കാദമി കത്ത് നൽകിയതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. അക്കാദമികൾ എല്ലാം സാംസ്‌ക്കാരിക വകുപ്പിന് കീഴിലാണെന്നും അവയുടെ സ്വതന്ത്ര പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബിനോയ്‌ക്കെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്
പീഡന പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. അഭിഭാഷകൻ ശ്രീജിത്തിനെ ചോദ്യം ചെയ്യാനും ഓഷ്‌വാര പൊലീസ് തീരുമാനിച്ചു. ചില അനുരജ്ജന ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ഈ തീരുമാനത്തിലെത്തിയത്.164 പ്രകാരം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മലയാളം പഠിപ്പിക്കാത്ത അണ്‍എയ്ഡഡ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ
സംസ്ഥാനത്ത് മലയാളം പഠിപ്പിക്കാത്ത അണ്‍എയ്ഡഡ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കെതിരെ കർശന നടപടിക്കു സർക്കാർ തീരുമാനം. ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നഷേധിക്കുന്നതടക്കമുള്ള നടപടിയെടുക്കാനാണു നീക്കം. സൈനിക സ്കൂൾ, നവോദയ വിദ്യാലയം എന്നിവയും ഇതിൽ ഉൾപ്പെടും.ഇതിനായി സംസ്ഥാന സിലബസിനു പുറത്തുള്ള സ്കൂളുകളിൽ പരിശോധന നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here