ആലപ്പുഴയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാർ കുട്ടൻ പേരൂർ സ്വദേശി വിശ്വജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തറയിൽ കടവ് ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ച വിശ്വജിത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top