മെല്ലെപ്പോക്കിനെ വിമർശിച്ച സച്ചിനെ ട്രോളി ധോണി ആരാധകർ; മറുപടിയുമായി സച്ചിൻ ആരാധകർ: ട്വിറ്ററിൽ വാക്പോര്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ധോണിയുടെ ഇന്നിംഗ്സിനെ വിമർശിച്ച സച്ചിൻ തെണ്ടുൽക്കറെ ട്രോളി ധോണി ആരാധകർ. ധോണി ആരാധകർക്ക് മറുപടിയുമായി സച്ചിൻ ആരാധകർ എത്തിയതോടെ ട്വിറ്ററിൽ രൂക്ഷമായ വാക്പോര് നടക്കുകയാണ്.

അഫ്ഗാനിസ്ഥാനെതിരെ 52 പന്തുകളിൽ 28 റൺസെടുത്ത ധോണിയുറ്റെ ഇന്നിംഗ്സിനെയാണ് സച്ചിൻ വിമർശിച്ചത്. കേദാർ ജാദവുമായുള്ള ധോണിയുടെ കൂട്ടുകെട്ടും സച്ചിൻ വിമർശിച്ചിരുന്നു. അതേ സമയം, കേദാർ ജാദവിനു പകരം ധോണിയായിരുന്നു കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നതെന്നും കേദാറിന് ടൂർണമെൻ്റിൽ അധികം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ലെന്നും സച്ചിൻ പറഞ്ഞിരുന്നു. ഇതാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്.

സച്ചിനെ രൂക്ഷമായി വിമർശിച്ചാണ് ധോണി ആരാധകർ ഇതിനെ നേരിട്ടത്. സച്ചിൻ സ്വാർത്ഥനായ കളിക്കാരനായിരുന്നുവെന്നും സെഞ്ചുറികൾക്കു വേണ്ടി സച്ചിൻ മെല്ലെപ്പോക്ക് നടത്തിയിട്ടുണ്ടെന്നും ധോണി ആരാധകർ കുറ്റപ്പെടുത്തി. ധോണി ഇല്ലായിരുന്നുവെങ്കിൽ സച്ചിന് ലോകകപ്പ് കിട്ടില്ലായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top