ആന്തൂർ കേസ്; നഗരസഭാ സെക്രട്ടറി എംകെ ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തി

ആന്തൂർ കേസിൽ നഗരസഭാ സെക്രട്ടറി എംകെ ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തി. സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. നഗരസഭാ സെക്രട്ടറിയുടെ അനാസ്ഥ കാരണമാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇതിന് പുറമെ കേസിൽ സസ്‌പെൻഷനിലുള്ള നഗരസഭാ അസി. എഞ്ചിനീയറുടെയും മൊഴിയെടുത്തു. കെ കലേഷിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുിയത്.
ഓവർസിയർമാരായ അഗസ്റ്റിൻ, ബി. സുധീർ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. സാജന്റ ബന്ധുക്കളുടെയും ജീവനക്കാരുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം നേരത്തെ എടുത്തിരുന്നു. നഗരസഭയിലും നഗരാസൂത്രണ വിഭാഗത്തിലും ഉള്ള രേഖകളും വിശദമായി പരിശോധിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.