Advertisement

ആൾക്കൂട്ട കൊലപാതകം വേദനിപ്പിക്കുന്നു; ഇതിന്റെ പേരിൽ ജാർഖണ്ഡിനെയാകെ അപമാനിക്കരുതെന്നും പ്രധാനമന്ത്രി

June 26, 2019
0 minutes Read

ജാർഖണ്ഡിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിലുണ്ടായ ആൾക്കൂട്ട കൊലപാതകം വേദനിപ്പിക്കുന്നതാണ്. എന്നാൽ ഇതിന്റെ പേരിൽ ജാർഖണ്ഡിനെയാകെ അപമാനിക്കരുതെന്നും മോദി പറഞ്ഞു. രാജ്യസഭയിൽ  നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഇത്തരം സംഭവങ്ങൾ രാജ്യത്തെ ഏത് സംസ്ഥാനത്ത് നടന്നാലും അത് തെറ്റാണ്. എന്നാൽ അതിന്റെ പേരിൽ ഒരു സംസ്ഥാനത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിൽ കോൺഗ്രസ്സിനെ മോദി കടന്നാക്രമിച്ചു. തോൽവി അംഗീകരിക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. കോൺഗ്രസ്സിന്റെ പരാജയത്തെയും ബിജെപി യുടെ വിജയത്തെയും അംഗീകരിക്കാൻ ഇനിയും കോൺഗ്രസ് നേതാക്കൾക്കായിട്ടില്ല. അമേഠിയിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ഇന്ത്യ തോറ്റുവെന്നാണ് പറഞ്ഞത്. വയനാട്, തിരുവനന്തപുരം, റായ്ബറേലി എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിച്ചതിനെ എങ്ങനെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. കോൺഗ്രസ് ഇത്ര അഹങ്കാരത്തോടെ വോട്ടർമാരെ കാണരുതെന്നും വികസനം തടസ്സപ്പെടുത്തിയത് കൊണ്ടാണ് പ്രതിപക്ഷത്തെ ജനങ്ങൾ കൈ വിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top