ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവീച്ചു.ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി നാളെ വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവീച്ചത്.ബിനോയ് രാജ്യം വിട്ടേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പോലീസ് ഇന്നോ നാളെയോ രേഖപ്പെടുത്തും

ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബൈ ദിന്‍ഢോഷി കോടതി നാളെ വിധി പറയാനിരിക്കെ ഇതിന് മുന്‍പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവീക്കെണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്ന മുംബൈ പോലീസ്,ബിനോയ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനിച്ചത്.

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ നാളെ ഹര്‍ജിയില്‍ തീരുമാനമായശേഷമെ ഉണ്ടാകു.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ്ക്കായുളള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ബിനോയിയുടെ യാത്രാരേഖകളുടെ പകര്‍പ്പുള്‍പ്പെടെ വിമാനത്താവളങ്ങള്‍ക്ക് നല്‍കി.യുവതി നല്‍കിയ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും വഞ്ചനക്കുറ്റം മാത്രമേ നിലനില്‍ക്കു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു,എന്നാല്‍ വിവാഹവാഗ്ദാനം നല്‍കിയുളള ലൈംഗിക ചൂഷണം പീഡനക്കുറ്റത്തിന്റെ പരിതിയില്‍ വരുമെന്ന് പ്രോസിക്യൂഷനും അറിയിച്ചിട്ടുണ്ട്.നിലവില്‍ ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പിക്കുന്ന മുംബൈ പോലീസ് നാളത്തെ ജാമ്യഹര്‍ജിയിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാകും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.ഇന്നോ നാളയൊ കേസില്‍ പോലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top