കണ്ണൂരിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കണ്ണൂർ ശ്രീകണ്ഠാപുരം ചന്ദനക്കാംപാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് ചന്ദനക്കാംപാറയിൽ ഷിമോഗ കോളനിയിലെ ചന്ദ്രന്റെ പറമ്പിലെ പൊട്ടക്കിണറ്റിൽ കാട്ടാന വീണത്.

Read more: ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽ വീണു; ആനയെ രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ

രാവിലെ രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ജില്ലാ ഫോറസ്റ്റ് ഓഫീസറെത്തി കാട്ടാനകളിറങ്ങി കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരാഴ്ചക്കകം നഷ്ടപരിഹാരവും കാട്ടാനകളെ അകറ്റാൻ സോളാർ ഫെൻസ് എന്നിവ ഉറപ്പ് നൽകിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top