ഹരിയാനയിൽ കോൺഗ്രസ് നേതാവിന് നേരെ വെടിയുതിർത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഹരിയാനയിൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹരിയാന കോൺഗ്രസ് വക്താവ് വികാസ് ചൗധരിയെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വികാസിന്റെ കാറിന് സമീപത്തേക്ക് തോക്കുമായി അജ്ഞാതൻ വരുന്നതും വെടിവെയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിയുതിർത്ത ശേഷം ഇയാൾ മടങ്ങിപ്പോകുന്നതും വീഡിയോയിലുണ്ട്.

വ്യാഴാഴ്ച രാവിലെ ഫരീദാബാദിൽവെച്ചാണ് വികാസിന് വെടിയേൽക്കുന്നത്. ജിമ്മിൽ നിന്ന് മടങ്ങി കാറിൽ കയറിയതിന് പിന്നാലെയാണ് തോക്കുമായെത്തിയ ആൾ വികാസിന് നേരെ നിറയൊഴിച്ചത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഹരിയാനയിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടർക്കഥയാകുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു. വികാസ് ചൗധരിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഹരിയാന പി.സി.സി പ്രസിഡന്റ് അശോക് തൻവാർ ആവശ്യപ്പെട്ടു. അക്രമികൾ നേരത്തെയും വികാസ് ചൗധരിയെ പിന്തുടർന്നിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top