തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി. അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ അഫ്‌സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡിആർഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കേസന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ആരാഞ്ഞു. മാത്രമല്ല കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്നും ഹൈക്കോടതി ചോദിച്ചു.

ഇതിനിടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും കോടതി അറിയിച്ചു. പോൾ ജോസ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top