ആന്തൂർ ആത്മഹത്യ; സാജന്റെ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എംഎൽഎ കത്ത് നൽകി; സ്ഥിരീകരിച്ച് മന്ത്രി കെടി ജലീൽ

ready to publish details of the seven applicants says kt jaleel

ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എംഎൽഎ കത്ത് നൽകിയെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ ടി ജലീൽ. ഉദ്യോഗസ്ഥ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിന്നു കത്തെന്നും നഗരസഭയുടെ ഭാഗത്ത് വീഴ്ചകളുള്ളതായി കത്തിൽ പരാമർശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എം വി ഗോവിന്ദൻ തന്റെ പേഴ്‌സണൽ സ്റ്റാഫിനെ വിളിച്ചതായി അറിയില്ലെന്നും ജലീൽ വിശദീകരിച്ചു. അതേസമയം, എം വി ഗോവിന്ദൻ ഇടപ്പെടൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ആന്തൂരിൽ വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് അന്ന് തദ്ദേശമന്ത്രിയായിരുന്ന കെ ടി ജലീലിന് താൻ നിവേദനം നൽകിയിരുന്നെന്നും, അതിന് പിന്നാലെ എം വി ഗോവിന്ദൻ മന്ത്രിയുടെ പിഎസിനെ വിളിച്ചത് എന്തിനാണെന്നും ജെയിംസ് മാത്യു എം എൽ എ സി പി എം സംസ്ഥാന സമിതിയിൽ വിമർശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയിംസ് മാത്യുവിന്റെ നിവേദനം കിട്ടിയിരുന്നെന്ന് മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചിരിക്കുന്നത്. തുടർ നടപടിക്കായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, പിന്നീട് വകുപ്പ് മാറിയത് കൊണ്ട് അതിന്റെ തുടർ നടപടികൾ അന്വേഷിച്ചില്ലെന്നും കെ ടി ജലീൽ

കണ്ണൂരിലെ സി പി എം വിഭാഗീയതയുടെ ഇരയാണ് സാജനെന്നും, നഗരസഭ അധ്യക്ഷയെ രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top