തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഭീഷണി; മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു

തവണ മുടങ്ങിയതിനെ തുടർന്ന് സിസിക്കാരുടെ നിരന്തര ഭീഷണി. മനംനൊന്ത് മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. ഏലൂർ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ വടശ്ശേരി ജോസിയാണ് മരിച്ചത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയോഗിച്ചവർ ഇന്ന് വീട്ടിലെത്തിയിരുന്നു. ഇവരോട് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല. ഇതേ തുടർന്ന് ജോസി കുഴഞ്ഞ് വീഴുകയായിരുന്നു.

ഇരുചക്ര വാഹനത്തിനായി എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്നും ജോസി പണം വായ്പ്പയ്‌ക്കെടുത്തിരുന്നു. കഴിഞ്ഞ രണ്ട് മാസമായി പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഏതാനും നാളുകളായി ഇദ്ദേഹത്തെ ബാങ്കുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയും ഭീഷണിപ്പെടുത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More