കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ കസ്റ്റഡിയിൽ

കൊട്ടാരക്കരയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗം ടെനി ജോപ്പൻ്റെ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറി ഇഞ്ചക്കാട് സ്വദേശി ഷൈൻ (30) ആണ് മരിച്ചത്. ജോപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ടെനി ജോപ്പൻ ഓടിച്ച കാർ ഷൈൻ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച യുവാവിൻ്റെ മൃതദേഹം പൊലീസിൻ്റെ നിയമ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Story Highlights : Car hits bike, one dead, Tenny Joppan arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here