നിർമല സീതാരാമൻ മുൻപ്രധാനമന്ത്രി മൻ മോഹൻസിങുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ മൻമോഹൻ സിങിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അടുത്തയാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് നിർമല സീതാരാമൻ ധനകാര്യ വിദ്ഗധൻ കൂടിയായ മൻമോഹൻ സിങിനെ കാണാനെത്തിയത്. ജൂലൈ അഞ്ചിനാണ് പാർലമെന്റിൽ ബജറ്റ് അവതരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top