ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി ജപ്പാനിലെ ഇന്ത്യക്കാരെ അഭിബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്ത്യയുടെ ആഗോള ബന്ധത്തില്‍ ജപ്പാന് സുപ്രധാന സ്ഥാനമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഇന്ത്യയെ 5 ലക്ഷം കോടി ഡോളര്‍ വരെ ക്രയവിക്രയം നടക്കുന്ന ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിബോധനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

താന്‍ അധികാരമേറ്റ 2014 മുതല്‍ മികച്ച ബന്ധമാണ് ജപ്പാനുമായി തുടരുന്നതെന്നും മോദി അവകാശപ്പെട്ടു. 14-ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. നേരത്തെ ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബേയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top