മദ്യ ലഹരിയിൽ ലക്കുകെട്ട് പൊലീസുകാരൻ; ദൃശ്യങ്ങൾ പുറത്ത്

മദ്യലഹരിയിൽ പൊലീസുകാരന്റെ അഴിഞ്ഞാട്ടം. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിൽ കിടന്നുരുളുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു.
ഇന്നലെ രാത്രിയോടെയാണ് മംഗലപുരം സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ബൈജു സ്റ്റേഷനിലേക്ക് മദ്യപിച്ച് വാഹനം ഓടിച്ചെത്തിയത്. ഇന്നലെ തിരുവനന്തപുരത്തെ പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശഷമാണ് ഇയാൾ സ്റ്റേനിലേക്ക് എത്തിയത്. ബൈജു കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ടയാളാണെന്ന് പറയപ്പെടുന്നു. മദ്യലഹരിയിൽ ഇയാൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
പിന്നീട് ഇയാൾ വീഹനം ഓടിച്ച് ഇവിടെ നിന്നും പുറത്തേക്ക് പോയി. മംഗലപുരം ജംഗ്ഷനിൽവെച്ച് ിയാളുടെ വാഹനം നിന്നു പോയി. പിന്നീട് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെത്തിയാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
മദ്യപിച്ച് വാഹനം ഓടിച്ചതിനും, മദ്യപിച്ച് സ്റ്റേഷനിൽ പ്രവേശിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേരള പൊലീസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here