ഗ്രീസ്മാൻ ബാഴ്സയുമായി അഞ്ചു വർഷത്തെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്

ഫ്രാൻസിൻ്റെ അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോണിൻ ഗ്രീസ്മാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി അഞ്ചു വർഷത്തെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്. ജൂലായ് അദ്യ വാരത്തോടെ സൈനിംഗ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ബാഴ്സയുടെ ഓഫർ നിരസിച്ചാണ് ഗീസ്മാൻ മാഡ്രിഡിൽ തുടർന്നത്.

ട്രാൻസ്ഫർ ഫീസിനൊപ്പം ഫുൾ ബാക്ക് നെൽസൺ സമേഡൊയെക്കൂടി നൽകണമെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ആവശ്യപ്പെട്ടുവെങ്കിലും ബാഴ്സലോണ വഴങ്ങിയിരുന്നില്ല. ബാഴ്സലോനയോടൊപ്പം ഫ്രഞ്ച് ക്ലബ് പാരിസ് സെയിൻ്റ് ജർമനും ഗ്രീസ്മാനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ബാഴ്സയുമായി കരാർ ഉറപ്പായിക്കഴിഞ്ഞു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top