തിരുവനന്തപുരത്ത് 16 കാരി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ; അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാടിനു സമീപം കരിപ്പൂരിൽ 16 കാരിയെ മരിച്ച നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമെന്ന സംശയത്തിലാണ് പൊലീസും ബന്ധുക്കളും
ഈ മാസം പത്താം തീയതി മുതൽ പെൺകുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നു. ഇതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മ മന്ത്ജുഷയെയും സുഹൃത്ത് അനീഷിനെയും ഇന്നലെ തമിഴ്നാടിനു സമീപത്തു നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തിൽ നിന്നാണ് കുട്ടി മരിച്ചതായും മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളിയതായും വ്യക്തമായത്. കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി
പെൺകുട്ടിയുടേത് കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും ആരോപണം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here