സഹോദരനെ പേട്രോളോഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം പാണ്ടിക്കാട് സഹോദരനെ പേട്രോളോഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോടശേരി മമ്പാടന്‍ ഷൗക്കത്തിനെയാണ് അനിയന്‍ മുഹമ്മദ് പെട്രോളോഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത് . ഒളിവില്‍ പോയ പ്രതിയെ പാണ്ടിക്കാട് ബസ് സ്റ്റാന്റില്‍ വെച്ചാണ്പൊലീസ് പിടികൂടിയത്.
അക്രമത്തിനിരയായ സഹോദരനും പ്രതിയും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ പതിവായിരുന്നു. നാല്പതുകാരനായ ജേഷ്ഠന്‍ ഷൗക്കത്ത് അവിവാഹിതനായി തുടരുന്നത് അനുജനായ 31 കാരന്‍ മുഹമ്മദിന്റെ വിവാഹത്തിനും തടസമായി എന്നതായിരുന്നു പ്രധാന കരാണം. സംഭവം നടന്ന തിങ്കളാഴ്ച്ച നിസാരമായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ മുഹമ്മദ് തന്റെ ബൈക്കില്‍ കരുതിയിരുന്ന പെട്രോള്‍ ജേഷ്ഠന്‍ ഷാക്കത്തിന് നേരെ എറിയുകയും ലൈറ്ററുപയോഗിച്ച് കത്തിക്കുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിയായ സഹോദരന്‍ ഒളിവില്‍ പോയി. ഒളിവിലായിരുന്ന പ്രതി മുഹമ്മദിനേ പാണ്ടിക്കാട് ബസ് സ്റ്റാന്റില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. സാരമായി പൊള്ളലേറ്റ ഷൗക്കത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. . പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here