പീരുമേട് കസ്റ്റഡി മരണം; കേസ് അട്ടിമറിക്കാനുള്ള നീക്കവുമായി പൊലീസ്

ഇടുക്കി പീരുമേട്ടിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കവുമായി പോലീസ്.പ്രതി രാജ്കുമാറിനെ നാട്ടുകാർ തല്ലിച്ചതെന്നാണ് പുതിയ വാദം. പ്രതിയെ പോലീസിന് കൈമാറിയ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇടുക്കി പീരുമേട്ടിൽ റിമാൻഡ് പ്രതി രാജ്‌കുമാറിന്റെ കൊലപാതകക്കേസിൽ നിന്ന് തലയൂരാൻ പൊലീസ് നാട്ടുകാർക്കെതിരെ കേസ് എടുത്തു. 12-ാം തിയതി വൈകുന്നേരം പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച 30 നാട്ടുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയും നെടുംകണ്ടം പഞ്ചായത്തംഗവുമായ ആലീസ് തോമസിന്റെ പരാതിയിലാണ് നടപടി. കൊലപാതകകേസിൽ നാട്ടുകാരുടെ പങ്ക് അന്വേഷിക്കാൻ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതിയെ പോലീസിന് കൈമാറുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നുവെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൊലീസിനെ കേസിൽ നിന്ന് രക്ഷപെടുത്താനാണ് ഈ പരാതിയെന്ന് നാട്ടുകാർ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here