സംസ്ഥാന പൊലീസ് കായികമേളയില്‍ വിജയം ആവര്‍ത്തിച്ച് കണ്ണൂര്‍

സംസ്ഥാന പൊലീസ് കായികമേളയില്‍ വിജയം ആവര്‍ത്തിച്ച് കണ്ണൂര്‍. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് കണ്ണൂര്‍ കിരീടം നേടുന്നത്. ബറ്റാലിയന്‍ വിഭാഗത്തില്‍ കെപിഎ 5 ഉം ചാമ്പ്യന്മാരായി.
മൂന്ന് ദിവസമായി നടന്ന സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ദിവസത്തെ മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം ഗ്രൗണ്ടിലാണ് അരങ്ങേറിയത്. കായികമേളയില്‍ തുടര്‍ച്ചയായി 13ാം തവണയും കണ്ണൂര്‍ ജില്ല കിരീടം സ്വന്തമാക്കി. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 93 പോയിന്റ് നേടിയാണ് കണ്ണൂര്‍ ചാമ്പ്യന്‍ സ്ഥാനം സ്വന്തമാക്കിയത്.
ജില്ലാ വിഭാഗത്തില്‍ ആതിഥേയരായ മലപ്പുറം 32 പോയിന്റോടെ രണ്ടാം സ്ഥാനവും പാലക്കാട് 26 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.ബറ്റാലിയന്‍ വിഭാഗത്തില്‍ 107 പോയിന്റുമായി കെഎപി. അഞ്ച് ഒന്നാമതായി. ഐആര്‍ബി. 80 പോയന്റോടെ രണ്ടാം സ്ഥാനവും കെഎപി മൂന്ന് 75 പോയന്റോടെ മൂന്നും സ്ഥാനവും നേടി. മികച്ച പുരുഷവനിതാ അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത് കെഎപി മൂന്നിലെ ഹവില്‍ദാര്‍മാരായ ബി എബിനും എപി. ഷില്‍ബിയുമാണ്. കെഎപി രണ്ടിലെ ഹവില്‍ദാര്‍ സി. ജിതേഷ് മീറ്റിലെ അതിവേഗ താരമായി.
മേളയുടെ സമാപന വേളയില്‍ അണിയിച്ചൊരുക്കിയ കലാപ്രകടനവും ശ്രദ്ധേയമായി. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹറയാണ് സമ്മാനം വിതരണം നടത്തിയത്. വരും ദിവസങ്ങളില്‍ പൊലീസ് കലാമേളയും അരങ്ങേറും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here