ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസിൽ ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. മുംബൈ ദിൻഡോഷി കോടതി വിധി പറയുന്നത് മാറ്റി. വിധി വരുംവരെ ബിനോയിയുടെ അറസ്റ്റ് തടഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനിരുന്ന ബിനോയ് കോടിയേരിയുടെ ജാമ്യപേക്ഷയിൽ പരാതിക്കാരിയായ യുവതി കൂടുതൽ തെളിവുകൾ ഹാജരാക്കിയതിനെതുടർന്ന് ഉത്തരവ് പുറപ്പെടുവീക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

Read Also : ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി യുവതി

ദുബായിലേക്ക് വരുന്നതിനായി യുവതിക്കും കുഞ്ഞിനും ബിനോയ് സ്വന്തം മെയിൽ ഐഡിയിൽ നിന്ന് ടൂറിസ്റ്റ് വിസയും ടിക്കറ്റും അയച്ച് നൽകിയതിന്റെ രേഖകളാണ് ഒടുവിൽ യുവതി കോടതിയിൽ സമർപ്പിച്ചത്.

ബിനോയ് രാജ്യം വിടാതിരിക്കാൻ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top