ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി യുവതി

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പുതിയ തെളിവുകളുമായി പരാതിക്കാരിയായ യുവതി. തനിക്കും കുട്ടിക്കും ബിനോയ് ദുബായിലേക്കുള്ള വിസയും വിമാനടിക്കറ്റുകളും അയച്ചു നൽകിയതിന്റെ രേഖകളാണ് യുവതി പുറത്ത് വിട്ടിരിക്കുന്നത്. ബിനോയിയുടെ ഇ മെയിൽ ഐഡിയിൽ നിന്നാണ് ഇവ അയച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളാണിത്.
അതേ സമയം പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ ദിൻഡോഷി കോടതി പരിഗണിക്കുകയാണ്. മുൻമന്ത്രിയുടെ മകനാണെന്നും ക്രിമിനൽ കേസിന്റെ വിവരവും ബിനോയ് മുൻകൂർ ജാമ്യ ഹർജിയിൽ നിന്ന് മറച്ചുവെച്ചതായും യുവതി കോടതിയെ അറിയിച്ചു. തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News