കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്നിവരാണ് കൂടിക്കാഴ്ചക്കെത്തുക.
രാജി തീരുമാനം രാഹുല്‍ പുനരാലോചിക്കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ പോലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ മുഖ്യമന്ത്രിമാരെ കാണാന്‍ നേരത്തെ രാഹുല്‍ വിസമ്മതിച്ചിരുന്നു. വൈകീട്ട് മൂന്നു മണിക്ക് ഡല്‍ഹിയിലാണ് കൂടിക്കാഴ്ച്ച.
അതേസമയം കൂടുതല്‍ നേതാക്കള്‍ ഇന്നും രാജി സന്നദ്ധതയുമായി മുന്നോട്ട് വരുമെന്നാണ് സൂചന. അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മുന്‍ കൈ എടുത്ത് പ്രവര്‍ത്തക സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here