നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്പിക്ക് വീഴ്ച്ച പറ്റിയതായി നിഗമനം; എസ്പിയെ സ്ഥലം മാറ്റിയേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ മാറ്റിയേക്കും. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തതും മർദ്ദിച്ചതും എസ്.പിയുടെ അറിവോടെയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഇതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന രാജ്കുമാറിനോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

രാജ് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഇടുക്കി എസ്.പിക്കെതിരെ സർക്കാർ നടപടിയെടുക്കും. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇതിൽ തീരുമാനമെടുക്കുക. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും പണം കണ്ടെത്താൻ സമ്മർദ്ദം ചെലുത്തിയതും എസ്.പിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ , നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ രാജ് കുമാറിനോട് ഒരു ഉദ്യോഗസ്ഥൻ 20 ലക്ഷവുo മറ്റൊരു സിവിൽ പോലീസ് ഓഫീസർ 10 ലക്ഷവും ആവശ്യപ്പെട്ടിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിന്നും രക്ഷപെടുത്താനായിരുന്നു ഇത്.

Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; നടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തൽ

ഹരിത ഫിനാൻസ് നടത്തിപ്പിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഹൈറേഞ്ചിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തിനും പണം കൈമാറിയെന്ന് കേസിലെ രണ്ടാം പ്രതി ശാലിനി ചില പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

രാജ് കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സാഹചര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് രാജ്‌കുമാറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സസ്പെന്ഷൻ കൊണ്ടു മാത്രം ശിക്ഷ അവസാനിപ്പിക്കരുതെന്നും ബന്ധുക്കൾ പറഞ്ഞു. ബൈറ്റ് കസ്റ്റഡി മരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടിയില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top