നെടുങ്കണ്ടം കസ്റ്റഡി മരണം; നടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തൽ

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ രാജ്കുമാറിനോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 20 ലക്ഷം. മറ്റൊരു സിവിൽ പോലീസ് ഓഫീസർ 10 ലക്ഷവും ആവശ്യപ്പെട്ടിരുന്നു.

ഹരിത ഫിനാൻസിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. അന്വേഷണം രണ്ടാം പ്രതി ശാലിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ. ഹൈറേഞ്ചിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തിനും പണം കൈമാറിയെന്ന് ശാലിനി ചില പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top