കർണാടകയിൽ രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ രാജിവച്ചു

കർണാടകയിൽ രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ രാജിവച്ചു. രമേശ് ജർക്കിഹോളി, ആനന്ദ് സിങ് എന്നിവരാണ് രാജിവച്ചത്. മന്ത്രിസ്ഥാനം അടക്കമുള്ള വിഷയങ്ങളിൽ ഒരു വിഭാഗം വിമത എംഎൽഎമാരും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് രാജി. കൂടുതൽ എംഎൽഎമാർ വരും ദിവസങ്ങളിൽ രാജിവച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമാണ് രമേശ് ജർക്കിഹോളി.
Karnataka Congress MLA Ramesh Jarkiholi resigns from state assembly membership; submits his resignation to the Speaker. (File pic) pic.twitter.com/BplKtiyCKd
— ANI (@ANI) 1 July 2019
Karnataka: Congress’ Anand Singh submitted his resignation to the Governor from his assembly membership today. pic.twitter.com/UdHr6JOckz
— ANI (@ANI) 1 July 2019
വിജയനഗരത്തിൽ നിന്നുള്ള എംഎൽഎയാണ് ആനന്ദ് സിങ്. രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. കർണാടകയിലെ ജനതാദൾ-കോൺഗ്രസ് സഖ്യത്തിലെ തർക്കങ്ങൾ കാരണം സർക്കാർ ആടിയുലഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വച്ചിരിക്കുന്നത്. അതേ സമയം സർക്കാരിനെ വീഴ്ത്താമെന്നുള്ളത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്ന് യുഎസിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വിറ്ററിലൂടെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here