Advertisement

ആലപ്പുഴയിലെ തോൽവി; സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്

July 2, 2019
Google News 0 minutes Read

ആലപ്പുഴയിൽ കോൺഗ്രസിന്റെ പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായെന്ന് തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്. പ്രചാരണ വേളയിൽ ഡിസിസി നേതൃത്വം പലപ്പോഴും സജീവമായിരുന്നില്ലെന്നും സ്ഥാനാർത്ഥി സ്വന്തം നിലയ്ക്കാണ് പലപ്പോഴും പ്രചാരണത്തിനിറങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കമ്മിറ്റികൾ നന്നായി പ്രവർത്തിച്ചില്ലെന്നും പലയിടത്തും ഉത്സാഹക്കുറവുണ്ടായെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ചൊവ്വാഴ്ച കെപിസിസി അധ്യക്ഷന് കൈമാറും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയവർക്കെതിരെ സംഘടനാതല നടപടിയുണ്ടായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here