Advertisement

മലയാളത്തിലെ പ്രമുഖ താരങ്ങളൊന്നിക്കുന്ന ചിരിപ്പൂരം ; ധീരന്റെ ട്രെയ്‌ലർ പുറത്ത്

June 24, 2025
Google News 3 minutes Read

രാജേഷ് മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കോമഡി എന്റെർറ്റൈനെർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മുതിർന്ന നടന്മാരുടെ വമ്പൻ താരനിര ഒരുമിക്കുന്ന ചിരിപ്പൂരം തന്നെയാണ് വലിയ പ്രത്യേകത.

വിനീത് അവതരിപ്പിക്കുന്നത് നെഗറ്റീവ് ഷെയ്‌ഡുള്ള ഒരു കഥാപാത്രത്തെയാണ് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഭീഷ്മപർവ്വം എന്ന അമൽ നീരദ്-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നവാഗതനായ ദേവദത്ത് ഷാജി. മണ്മറഞ്ഞ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

രാജേഷ് മാധവനൊപ്പം ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, അഭിരാം, ശബരീഷ്, അശ്വതി മനോഹരൻ, സിദ്ധാർഥ് ഭരതൻ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മുജീബ് മജീദാണ് ധീരന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിയേഴ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും ചേർന്നാണ് ധീരൻ നിർമ്മിക്കുന്നത്. സുജിത്ത് കമ്മത്ത്, സിന്നി സുജിത്ത്, യുവിആർ മൂവീസ്, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഫൈൻ ജോർജ് വർഗീസാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും ക്രീയേറ്റീവ് ഡയറക്ഷനും കൈകാര്യം ചെയ്യുന്നത്.

Story Highlights :Starring prominent Malayalam stars ; Trailer of comedy entertainer Dheeran is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here