‘സൂപ്പർ സ്റ്റാറെന്ന വിശേഷണത്തിന് ഞാൻ യോഗ്യനല്ല’ : ടൊവിനോ തോമസ്

സൂപ്പർ സ്റ്റാറെന്ന വിശേഷണത്തിന് താൻ യോഗ്യനല്ലെന്നും നല്ലനടൻ എന്ന് ലോകമാകെ അറിയപ്പെടാനാണ് ആഗ്രഹമെന്നും നടൻ ടോവിനോ തോമസ് .തന്റെ പുതിയ ചിത്രമായ ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു.’ എന്ന സിനിമയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.
അടുത്തിടെ വിജയിച്ച ചിത്രങ്ങളിൽ തനിക്കും ഭാഗമാകാൻ സാധിച്ചത് സന്തോഷം നൽ്കുന്നു എന്ന് പറഞ്ഞ ടോവീനോ ഈ വർഷം ഒരു നടന്നെ നിലയിൽ നല്ല അനുഭവമാണ് തനിക്കുണ്ടായതെന്ന് വ്യക്തമാക്കി. നല്ലനടൻ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്നും വരാനിരിക്കുന്ന സിനിമകളിലും പ്രതീക്ഷയുണ്ടെന്നും വാര്ത്താസമ്മേളനത്തില് പറഞ്ഞു.
കേരളത്തിൽ മികച്ച അഭിപ്രായം നേടിയ ഓസ്‌കാർ ഗോസ്ടു എന്ന ചിത്രത്തിൽ പകുതിയും തന്റെ തന്നെ അനുഭവമാണെന്ന്എന്ന് സംവിധായകൻ സലീം അഹമ്മദ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ചിത്രം ഗൾഫ് നാടുകളിൽ റിലീസ് ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ചിത്രം ഗൾഫിൽ എത്തിക്കുന്നത് . നടൻ ടൊവിനോ തോമസ്. സംവിധായകന് സലിം അഹമ്മദ് സിനിമയുടെ കോപ്രൊഡ്യൂസർ ടി.പി. സുധീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here