അന്തര്‍ സംസ്ഥാന ബസ്സുകളുടെ സമരം; റെക്കോര്‍ഡ് വരുമാനവുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോ

സ്വകാര്യ അന്തര്‍ സംസ്ഥാന ബസ്സുകളുടെ സമരത്തെ തുടര്‍ന്ന് റെക്കോര്‍ഡ് വരുമാനവുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോ. പതിനേഴ് ലക്ഷത്തി നാലപത്തിയാറായിരത്തി അറനൂറ്റി ഒമ്പത് രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. അതേ സമയം എംപാനല്‍ ജീവനക്കാരുടെ പ്രതിസന്ധി മറ്റു ഡിപ്പോകളെ ബാധിച്ചപ്പോള്‍ കോഴിക്കോട് ഡിപ്പോയെ ഇത് കാര്യമായി ബാധിക്കാത്തതും വരുമാനം കൂടാന്‍ കാരണമായി.
സ്വകാര്യ അന്തര്‍ സംസ്ഥാന ബസ്സുകളുടെ പണിമുടക്കാണ് കെഎസ്ആര്‍ടിസി ക്ക് അധിക വരുമാനം ഉണ്ടാക്കിയത്. ബ്ലാഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വീസില്‍ നിന്ന് മാത്രം തിങ്കളാഴ്ച്ച ലഭിച്ചത് 10 ലക്ഷം രൂപയാണ്. 21 പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ 5 അധിക സര്‍വ്വീസുകളാണ് ഇവിടങ്ങളില്‍ നടത്തിയത്.
അതേ സമയം 68 സര്‍വ്വീസുകളാണ് മലബാറില്‍ എം പാനലുകാരെ പിരിച്ച് വിട്ടത് മൂലം റദ്ദാക്കിയത്. എന്നാല്‍ ഇത് കാര്യമായി വരുമാനത്തെ ബാധിച്ചിട്ടില്ല. കാസര്‍കോടു മുതല്‍ പാലക്കാട് വരെ ഈ ദിവസത്തെ വരുമാനം ഒരു കോടി എഴുപ്പത്തിയെന്‍പത് ലക്ഷത്തിമുപ്പത്തിയൊന്‍പതിനായിരം രൂപയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here