മോത്തിലാൽ വോറ കോൺഗ്രസ് ഇടക്കാല അധ്യക്ഷനാകുമെന്ന് സൂചന

മോത്തിലാൽ വോറ കോൺഗ്രസ് ഇടക്കാല അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്. എന്നാൽ അടുത്ത പ്രവർത്തക സമിതി യോഗം വരെ മാത്രമേ മോത്തിലാൽ വോറ ഇടക്കാല അധ്യക്ഷനായി തുടരുകയുള്ളുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചത്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാജിക്കത്തിൽ രാഹുൽ ഗാന്ധി വ്യക്‌തമാക്കി. ആർ.എസ്.എസുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പോരാട്ടത്തിൽ ഒറ്റയ്ക്കായിരുന്നു. അതിൽ അഭിമാനിക്കുന്നു. മക്കൾക്ക് സീറ്റ് സംഘടിപ്പിച്ച മുതിർന്ന നേതാക്കളോടുള്ള അനിഷ്ടം രാഹുൽ മറച്ചുവച്ചില്ല. തിരഞ്ഞെടുപ്പ് തോൽവിക്ക് ഒട്ടേറെ ഉത്തരവാദികളുണ്ടെന്ന രാജിക്കത്തിലെ പരാമർശം ശ്രദ്ധേയമാണ്.

പുതിയ അധ്യക്ഷനെ താൻ നാമനിർദ്ദേശം ചെയ്യുന്നത് ഉചിതമായ നടപടിയല്ല. പാർട്ടിയെ ശക്‌തിപ്പെടുത്താൻ കടുത്ത തീരുമാനങ്ങൾ വേണം. ബിജെപിയോട് വിരോധമില്ല. ബിജെപിയുടെ ആശയത്തോട് അണുവിട വിട്ടുവീഴ്ചയില്ലാതെ പോരാടും. തന്റെ സേവനവും ഉപദേശങ്ങളും ആവശ്യമുള്ളപ്പോൾ പാർട്ടിക്ക് നൽകുമെന്നും രാഹുൽ വ്യക്‌തമാക്കി. പുതിയ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതിക്ക് രാഹുൽ അന്ത്യശാസനം നൽകി. അടുത്തയാഴ്ച പ്രവർത്തക സമിതി ചേരുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top