നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ പോലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. മുൻ നെടുങ്കണ്ടം എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്‍റണി എന്നിവരെയാണ് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം രാവിലെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

തെളിവ് നശിപ്പിക്കൽ, അനധികൃതമായി തടവിൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ പോലീസുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലകുറ്റത്തിനും കസ്റ്റഡി മർദനത്തിനും പോലീസുകാർക്കെതിരെ കേസെടുത്തു. ഇരുവർക്കുമെതിരെ ഐപിസി 302 ചുമത്തി. അറസ്റ്റിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ക്രൈം ബ്രാഞ്ചിനു മുന്നിൽ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.

Read Also : നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ; എസ്‌ഐ കുഴഞ്ഞു വീണു

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടന്നേക്കും. അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സജീവ് ആന്റണിയെ വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അറസ്റ്റിനെ തുടർന്ന് കുഴഞ്ഞു വീണ എസ്ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാബു ഒമ്പത് മണിക്കൂര്‍ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകും. ഇതിനിടെ രാജ്‌കുമാറിനെ  എസ്‌ഐയുടെ മുറിയിൽ ഇട്ടാണ് ആദ്യം മർദിച്ചതെന്ന് രാജ്കുമാറിന്റെ ഡ്രൈവർ അജിമോൻ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top