നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ; എസ്‌ഐ കുഴഞ്ഞു വീണു

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ. എസ്.ഐ സാബു, സിപിഒ സജീവ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ എസ്.ഐ സാബു കുഴഞ്ഞുവീണു. തുടർന്ന് സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്.ഐ സാബുവിന്റെ നേതൃത്വത്തിലാണ് നേരത്തെ രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചത്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് രാജ്കുമാർ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top