നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പിക്കെതിരെ നെടുങ്കണ്ടം സിഐയുടെ മൊഴി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പി ക്കെതിരെ നെടുങ്കണ്ടം സിഐയുടെ മൊഴി. കസ്റ്റഡി വിവരങ്ങളെല്ലാം എസ്പി അറിഞ്ഞിരുന്നുവെന്ന് സിഐ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇതോടെ, എസ്പിയുടെ പങ്കും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും എസ്പിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു
എസ് പിക്ക് അറിയാമായിരുന്നുവെന്നാണ് നെടുങ്കണ്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സിഐ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. കസ്റ്റഡിയിലെടുത്ത കാര്യവും നാലു ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കിയ കാര്യവും എസ്പിക്ക് അറിയാമായിരുന്നു. ഇതോടെ കസ്റ്റഡി മരണക്കേസില്‍ എസ്പിയുടെ പങ്കും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
അറസ്റ്റിലായ എസ്‌ഐയേയും സിവില്‍ പൊലീസ് ഓഫീസറേയും ചോദ്യം ചെയ്ത ശേഷമാകും എസ്പിയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എസ് പിയുടെ ഭാഗത്തു നിന്നുണ്ടായത് നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണോ എന്നതാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഇന്റലിജന്‍സ് എഡിജി പിക്ക് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലും എസ് പിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.
ഇതിനിടെ കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് വ്യക്തമായി. തെളിവില്ലാതാക്കാന്‍ സ്റ്റേഷനില്‍ വ്യാജ രേഖകളുണ്ടാക്കിയതായി കണ്ടെത്തി. സംഭവത്തില്‍ ഗൂഡാലോചനയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട് . പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം സമഗ്രാന്വേഷണത്തിനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here