രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് സമർപ്പിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അധികം വൈകാതെ തന്നെ അടുത്ത പാർട്ടി അധ്യക്ഷനെ പാർട്ടി കണ്ടെത്തണമെന്നും താൻ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും രാഹുൽ ഗാന്ധി എഎൻഐയോട് പറഞ്ഞു. താൻ രാജി സമർപ്പിച്ചുക്കഴിഞ്ഞുവെന്നും കോൺഗ്രസ് പ്രവർത്തക സമിതി എത്രയും പെട്ടെന്ന് ചേർന്ന് തീരുമാനം കൈക്കൊള്ളണമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

രാജി നൽകിയ സ്ഥിതിക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തു കൂടുതൽ ദിവസം തുടരില്ലെന്ന് രാഹുൽ ഗാന്ധി വ്യക്‌തമാക്കി. അധികം കാലതാമസമില്ലാതെ കോൺഗ്രസ് പ്രവർത്തക സമിതി പുതിയ അധ്യക്ഷനെ തീരുമാനിക്കണം. ഇതിനായുള്ള നടപടികളിൽ പങ്കാളിയാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെൻറ് വളപ്പിൽ തന്നെ വന്നുകണ്ട മാധ്യമപ്രവർത്തകരോടാണ് രാഹുൽ മനസുതുറന്നത്‌. വിദേശത്തു ചികിൽസയിൽ കഴിയുന്ന റോബർട്ട് വാദ്രയെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും നാളെ പുറപ്പെടാനിരിക്കുകയാണ്. അടുത്ത ആഴ്ച തിരിച്ചെത്തുമ്പോൾ പുതിയ അധ്യക്ഷനെ സംബന്ധിച്ചു ഏകദേശ ധാരണയുണ്ടാക്കണമെന്ന സന്ദേശമാണ് രാഹുൽ നൽകുന്നത്. അതേസമയം, മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top