ബോട്ടിൽ ക്യാപ് ചലഞ്ച്; ഏറ്റെടുത്ത് നീരജ് മാധവ്: വീഡിയോ

കഴിഞ്ഞ ദിവങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം നീരജ് മാധവ്. ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ലെന്നും, അക്ഷയ് കുമാറിൽ നിന്നും ജേസൺ സ്റ്റാഥത്തിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടാണ് താനിത് ചെയ്യുന്നതെന്നും താരം കുറിച്ചു.
ഹോളിവുഡ് ആക്‌ഷൻ താരം ജേസൺ സ്റ്റാഥമാണ് പുതിയ ചലഞ്ചുമായി എത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ അടപ്പ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ ക്യാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും.
സ്റ്റാഥത്തിന് പിന്നാലെ ഗായകൻ ജോൺ മേയർ ചലഞ്ച് ഏറ്റെടുത്തു. പിന്നീടാണ് അക്ഷയ് കുമാറിലേക്കെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here