നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പിയിൽ നിന്ന് വിവരം ശേഖരിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം

നെടുംകണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി എസ് പി യിൽ നിന്ന് വിവരം ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനം. ഇതിനായി എസ് പി യോട് ക്രൈം ബ്രാഞ്ച് സമയം ചോദിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം. അതേ സമയം, അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സജീവ് ആന്റണിയെ പീരുമേട് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു.

സജീവ് ആന്റണിയെ പതിനാലു ദിവസത്തേക്ക് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ മുൻ എസ് ഐ സാബു കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top