ഗൗരി ലങ്കേഷ് വധം; ആർഎസ്എസ് സമർപ്പിച്ച അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ഗൗരീ ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് സമർപ്പിച്ച അപകീർത്തികേസിൽ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. ആർ.എസ്.എസിന്റെ ആരോപണം നിഷേധിച്ച രാഹുൽ ഗാന്ധി, വർധിതവീര്യത്തോടെ പോരാട്ടം തുടരുമെന്ന് വ്യക്‌തമാക്കി.
മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനയ്യായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ബി ജെ പി ക്കെതിരെയും ആർ എസ് എസിനെതിരെയുമുള്ള ആശയ പേരാട്ടം ആസ്വദിക്കുന്നുവെന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷമുള്ള രാഹുലിന്റെ പ്രതികരണം. ഈ നിലപാട് താൻ നേരെത്തെ വ്യക്തമാക്കിട്ടുള്ളതാണ്.
Read Also : രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
അധ്യക്ഷ പദവി ഇന്നലെ ഔദ്യോഗിക ഒഴിഞ്ഞതിനുശേഷം ഈ മാസം മൂന്ന് അപകർത്തി കേസുകളിൽ കൂടി രാഹുലിന് ഹാജരാകേണ്ടതുണ്ട്. മോഡിമാർ കള്ളൻന്മാരാണെന്ന പരാമർശത്തിൽ രണ്ട് കേസുകളിലാണ് ഹാജരാകേണ്ടത്.ജൂലൈ ആറിന് പാറ്റ്ന കോടതിയിലും ഒൻപതാം തീയതി സൂറത്ത് കോടതിയിലും ഹാജരാകണം. നിരോധിച്ച നോട്ടുകൾ വെളുപ്പിക്കാൻ കൂട്ടുനിന്നുവെന പരാമർശത്തിൽ അഹമ്മദാബാദ് സഹകരണ ബാങ്ക് നൽകിയ കേസ് ജൂലൈ 12 നാണ് വീണ്ടും പരിഗണിക്കുന്നത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.