ആ കടുവയുള്ളത് കർണ്ണാടകയിൽ അല്ല വയനാട്ടിൽ

സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കടുവ വയനാട്ടിൽ തന്നെയെന്ന് ഒടുവിൽ സ്ഥിരീകരണം.ബൈക്ക് യാത്രികരെ ആക്രമിക്കാൻ കടുവ ശ്രമിച്ചെന്ന രീതിയിലാണ് നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. കർണ്ണാടകയിലെ ചാമരാജനഗറിലാണ് സംഭവമെന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തകൾ നൽകിയിരുന്നു.എന്നാൽ ട്വന്റി ഫോർ സംഘത്തിന്റെ അന്വേഷണത്തിൽ ദൃശ്യങ്ങൾ വയനാട്ടിൽ നിന്ന് തന്നെയുളളതെന്ന് വ്യക്തമായി. ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്.

കഴിഞ്ഞ 29നാണ് പുൽപ്പളളി പാമ്പ്ര എസ്റ്റേറ്റിന് സമീപത്ത് വച്ച് ആശ്ചര്യവും ഭീതിയും ഉളവാക്കുന്ന സംഭവം നടന്നത്. ബൈക്ക് യാത്രികരായ രണ്ട് പേർക്ക് നേരെ കാട്ടിൽ നിന്ന് ഓടിയടുക്കുന്ന കടുവ ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതായാണ് ദൃശ്യങ്ങളിലുളളത്.

ഇതേദിവസം സംഭവസ്ഥലത്ത് വച്ച് നിരവധി പേരാണ് ഇതേ കടുവയെ കണ്ടത്. കടുവയെ കണ്ടത് വയനാട്ടിലല്ലെന്നും കർണ്ണാടകയിലെ ചാമരാജനഗറിലാണെന്ന് ഇതിനിടെ അവകാശവാദങ്ങളുയർന്നു. പക്ഷേ ട്വന്റി ഫോർ അ്‌ന്വേഷണത്തിൽ കടുവയെ കണ്ടത് വയനാട്ടിൽ നിന്ന് തന്നെയെന്ന് ഉറപ്പായി.

പിന്നീട് വനം വകുപ്പും ഞങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു.കടുവയുടെ ദൃശ്യങ്ങൾ പകർത്തിയതാര് എന്ന കാര്യത്തിൽ ശാസ്ത്രീയ പരിശോധന നടക്കുകയാണ് ഇപ്പോൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top