തന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ രോഹിത് ശർമയെന്ന് വിരാട് കോലി

തൻ്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ രോഹിത് ശർമയെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ബംഗ്ലാദേശിനെതിരായ മത്സരത്തിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിതിൻ്റെ ഇന്നിംഗ്സ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു.
“വര്‍ഷങ്ങളായി ഞാന്‍ രോഹിത്തിന്റെ ബാറ്റിംഗ് കാണുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് രോഹിത്. രോഹിത്തിന്റെ പ്രകടനം വളരെയധികം സന്തോഷം നല്‍കുന്നു. രോഹിത്ത് ഇങ്ങനെ കളിക്കുന്നത് കാണുന്നത് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.”- കോലി പറഞ്ഞു.
ലോകകപ്പിൽ മിന്നുന്ന ഫോമിലാണ് രോഹിത്. ഇതുവരെ നാലു സെഞ്ചുറികൾ സ്കോർ ചെയ്ത രോഹിത് ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറികളടിച്ച താരമെന്ന റെക്കോർഡിന് ഒപ്പമത്തി. 2015 ലോകകപ്പിൽ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര നേടിയ നാലു സെഞ്ചുറികൾക്കൊപ്പമാണ് നിലവിൽ രോഹിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here