5 മാസത്തെ ശമ്പളം കൂട്ടി വെച്ച് സൊമാറ്റോ ഡെലിവറി ബോയ് വാങ്ങിയത് കെടിഎം ബൈക്ക്; അത്ഭുതപ്പെട്ട് ട്വിറ്റററ്റി

തൻ്റെ അഞ്ചു മാസത്തെ ശമ്പളം കൂട്ടി വെച്ച് സൊമാറ്റോ ഡെലിവറി ബോയ് വാങ്ങിയത് കെടിഎം ആർസി 200 ബൈക്ക്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് അഞ്ച് മാസത്തെ ശമ്പളം കൂട്ടി വെച്ച് വാങ്ങിയെങ്കിൽ സൊമാറ്റോയിൽ നിന്ന് ലഭിക്കുന്ന ശമ്പളം എത്രയാവുമെന്ന് അത്ഭുതപ്പെടുകയാണ് ട്വിറ്റററ്റി.

ഹരിയാനയിലെ കർനാൽ സ്വദേശിയായ സൂരജ് ആണ് കഥയിലെ താരം. വർഷങ്ങളായി വാങ്ങണം എന്നാഗ്രഹിച്ച ബൈക്കാണ് കഠിനമായി അധ്വാനിച്ച്, പണം സ്വരുക്കൂട്ടി സൂരജ് നേടിയത്. സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയാൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഈ വാർത്ത പങ്കു വെച്ചത്.

ട്വീറ്റ് വളരെ വേഗം തന്നെ വൈറലായി. 5 മാസം കൊണ്ട് ഈ ബൈക്ക് വാങ്ങാൻ സൂരജിന് എങ്ങനെ സാധിച്ചുവെന്നാണ് പലരും അത്ഭുതപ്പെടുന്നത്. സൂരജിൻ്റെ സമർപ്പണവും കഠിനാധ്വാനവും മാതൃകയാക്കേണ്ടതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top